Monday, March 10, 2008

The sweet memories.....


A view form Kolkata... That sweet memories...
ഇതാണ് കൊല്‍ക്കത്ത .....ദി സിറ്റി ഓഫ് ജോയ്.....ഇന്നും ഞാന്‍ ഓര്‍ക്കുന്നു ... ഒരു ജൂലൈ 11 നു രാത്രി  ഫലക്നുമ എക്ഷ്പ്രെസ്സില് നിന്നും രണ്ടു പെട്ടികളും ഒരു ബാഗും മനസ്സില്‍ നിറയെ ദുഖവുമായി ഇവിടെ ഇറങ്ങിയത്‌....അന്ന് പലവട്ടം  വിചാരിച്ചതാ.... വല്ല വണ്ടി പിടിച്ചു നാട്ടില്‍ പോകാം എന്ന് . Trivandrum എക്സ്പ്രസ്സ്‌ റെഡി ആയിരുന്നു അവിടെ ... പലവട്ടം മനസ്സില്‍ വിചാരിച്ചു പോയി കയറിയാലോ എന്ന്. ഹ്മ്മം പോട്ടെ ന്നു പിന്നെ വിചാരിച്ചു.. അന്ന് ഞാന്‍ തിരിച്ചു പോന്നിരുന്നെങ്കില്‍ ഞാന്‍ വേറെ എന്തെങ്കിലും ഒക്കെ ആവുമായിരുന്നു. ഓ അതൊക്കെ പോട്ടെ..                                                                                      






പക്ഷെ ഇന്നും അവിടത്തെ ദിവസങ്ങള്‍ മായാതെ എന്‍റെ മനസ്സില്‍ കിടക്കുന്നു... നീണ്ട അഞ്ചു വര്‍ഷങ്ങള്‍ ....പിങ്കു ബാടി ...ലക്കി റൂം ... ഗോസ്റ്റ് റൂം അങ്ങനെ പലതും....
അവിടെ താമസിച്ചവര്‍ പലരും ഇന്ന് വലിയ കമ്പനി കളില്‍ ജോലി ചെയ്യുന്നു....മിക്കവരും ബാംഗ്ലൂര്‍ നഗരത്തില്‍ രണ്ടാം ജന്മം തേടി...പക്ഷെ അന്ന് ഒരുമിച്ചു താമസിച്ച പലരെയും ഒന്ന് കാണാന്‍ കൂടി കിട്ടുന്നില്ല .... എല്ലാവരും അവരവരുടെ തിരക്കുകളുമായി നടക്കുന്നു....  എല്ലാവരും ഒന്ന് കാണുന്നത് തന്നെ വിരളം.... ഉം... അതാണ് ജീവിതം... :

                                                                                    
പിങ്കു ബാടിയില്‍ നിന്നുള്ള ഒരു അസ്തമയത്തിന്റെ  ഫോട്ടോ ആണ് ഇതില്‍ കാണുന്നത്....