ഇന്ന് ഞാന്‍ പറയാന്‍ പോകുന്നത് Jestin നെ പറ്റിയാണ് ...( സോറി Jestin .. ഒരു പബ്ലിക് site ല്‍ നിന്നെ പറ്റി എഴുതുന്നതിന്...)
ഹാ തുടങ്ങാം...Jestin അവനെ പറ്റി പറയാന്‍ ആണെങ്കില്‍ കുറെ ഉണ്ട്...പറയാന്‍ . അവനെ HCL ന്‍റെ നേടും തൂണ്‍ എന്ന് തന്നെ പറയാം...ഓ ! HCL അല്ല പിങ്കു ബാടി ടെ ...അവനെ പറ്റി എന്തുകൊണ്ട് എഴുതുന്നു എന്ന് ചോദിച്ചാല്‍ ..ഉത്തരമില്ല... അവന്‍ ഒരു സ്പെഷ്യല്‍ ക്യാരക്റെര്‍ ആണ്... ജോസ് കെ മാണി യുടെ സ്വന്തം ആള്‍ എന്നൊക്കെ വിശേഷിപ്പിക്കാം ...കോണ്‍ഗ്രസ് പാര്‍ട്ടി പ്രമാണങ്ങള്‍ അന്ധമായി വിശ്വസിക്കുന്ന ഒരാള്‍... കോളേജില്‍ പഠിക്കുമ്പോള്‍ ചെയര്‍മാന്‍ ഒക്കെ ആയിരുന്നു ..അതും K S U ന്‍റെ ..ആ ഒരു കാര്യത്തില്‍ മാത്രം ഞാന് അവനും അടി ഉണ്ടാവാറുണ്ട് .... ആറടി ഒരു ഇഞ്ച് ഉയരം ..പക്ഷെ അത് ഒത്ത വണ്ണം ഇല്ല ... എല്ലാവരോടും വലിയ ബഹുമാനം ഉള്ളതുകൊണ്ട് ആശാന്‍ ഒരിത്തിരി വളഞ്ഞേ നടക്കാറുള്ളൂ ... ഇനി നേരെ നടന്നാലോ തല മുകളില്‍ മുട്ടും... ഇനി അത് കൊണ്ടാണോ അവന്‍ വളഞ്ഞു നടക്കുന്നെ എന്ന് അറിയില്ല.. ചോദിച്ചാല്‍ മറുപടി ഇതായിരിക്കും..." ചേട്ടായി .... നമുക്ക് എല്ലാവരോടും വലിയ ബഹുമാനം ആണ്... അതൊണ്ടാ ഇങ്ങനെ ".... എന്ന് ...
എന്തൊക്കെ ആണെങ്കിലും അവന്‍ വളരെ helping minded ആണ് ... ഇനി ഇപ്പോള്‍ സ്വന്തം കാര്യം നടന്നില്ലേലും വേണ്ട മറ്റവന്റെ കാര്യം നടന്നോട്ടെ എന്ന് വിചാരിച്ചു എല്ലാം അങ്ങ് sacrify ചെയ്തു കളയും... എന്ത് ചോദിച്ചാലും ഒരു മറുപടി ഉണ്ടാവും... അതും ഇങ്ങനെ " ചേട്ടായി ... ....................................." എന്നിട്ട് ഒരു ചിരിയും ... ഒരു പ്രത്യേക തരം ചിരി . അത് എങ്ങെനെ എന്ന് എഴുതാന്‍ പറ്റില്ലല്ലോ... പലപ്പോഴും ഞാന്‍ അത് അനുകരിച്ചു കളി ആക്കാറുണ്ട്...
മെയിന്‍ അയ ജോലി കൊല്‍ക്കത്ത മുന്സിപല്‍ കോര്‍പറേഷന്‍ ന്‍റെ D C യില്‍ ഇരുന്നു R & D കളിക്കലാണ് ... അത് production സെര്‍വറില്‍... എന്റമ്മോ...എന്തെങ്കിലും പറ്റിയാല്‍ ....ഉം.... ഒരു കുഴപ്പവും ഇല്ലാതിരിക്കട്ടെ ....അവിടത്തെ പൊളിറ്റിക്സ് അതിജീവിച്ചു .. എല്ലാവരോടും ചിരിച്ചു കാണിച്ചു നടക്കാന്‍ അവന്‍ ഒരുത്തന് മാത്രമേ പറ്റു... ബോബന്‍ ആണെങ്കില്‍ അവിടെ ഒരു യുദ്ധം നടക്കും.... നടന്നിട്ടുമുണ്ട്... ഈ ബോബന്‍ ആരെന്നല്ലേ .. അവനെ പറ്റി പിന്നെ എന്നെകിലും എഴുതാം...
മെയിന്‍ ആയ ഒരു കാര്യം വിട്ടു പോയി ... പക്ഷെ അതി പബ്ലിക് സൈറ്റില്‍ എഴുതിയാല്‍ അവന്‍ എന്നെ കൊല്ലും .... എന്നാലും ഒരു hint തരാം .... കോളേജില്‍ എല്ലാവര്ക്കും തോന്നുന്ന ഒരു കാര്യം തന്നെ... ഹിഹിഹി.... പാവം വലിയ വിഷമം ഒക്കെ ഉണ്ടായിരുന്നു അവനു ..എന്നാല്‍ അത് പുറത്തു കാണിക്കില്ല ...ഒരു ദിവസം ഞാന്‍ അത് അറിഞ്ഞു..ചോദിച്ചു ചോദിച്ചു ...ഞാന്‍ അവന്റെ മനസ്സില്‍ നിന്നും എല്ലാം ഊറ്റി എടുത്തു...... പിന്നെ ഞാന്‍ തന്നെ അവനെ ബ്രെയിന്‍ വാഷ് ചെയ്തു... കുറച്ചൊന്നുമല്ല ഞാന്‍ ബുദ്ധി മുട്ടിയത് ഒന്ന് ശരിയാക്കി എടുക്കാന്‍... എന്നാലും ഇപ്പോഴും ഇടക്കൊക്കെ അത് പറഞ്ഞു ഞാന്‍ അവനെ ഒന്ന് ഇളക്കാറുണ്ട്...
ഹോ... നേരം കഴിഞ്ഞു... ഇതു തീര്‍ന്നിട്ടില്ല ....
തുടരും.....
Wednesday, February 24, 2010
Tuesday, February 16, 2010
ദൈവമേ..... ഈ ലോകത്തിന്റെ പോക്ക് എവിടെക്കാണവോ?
എന്തോന്നാ ഇപ്പൊ ഞാന്‍ എഴുതുക ? ഇതു തുടങ്ങിട്ട് മൂന്നു വര്ഷം ആയിട്ടും ഒന്നും ഇതുവരെ എഴുതില്ല. കുറെ വാര്‍ത്തകള്‍ ഇങ്ങനെ കിടക്കുകയല്ലേ... ഇന്നിപ്പോ പെട്ടെന്ന് മനസ്സില്‍ വന്നത് പൂനെ ബോംബ് ബ്ലാസ്റ്റ് ആണ്. പിന്നെയും പടക്കം പൊട്ടിക്കുന്ന ലാഘവത്തോടെ ഒരെണ്ണം കൂടി. കഷ്ടം എത്രയൊക്കെ ആയിട്ടും നമ്മുടെ സര്‍ക്കാര്‍ പഠിച്ചില്ലേ ??? ഏതിന കാരണക്കാര്‍ ആയവരെ എന്തെങ്കിലും ചെയ്യാന്‍ നമ്മുടെ സര്‍ക്കാരിനു കെല്‍പ്പുണ്ടോ? മുന്‍പത്തെ കേസ് എവിടെങ്കിലും എത്തിയോ??? ആര്‍ക്കറിയാം? തുടക്കത്തില്‍ വലിയ ഒച്ചപ്പടൊക്കെ ഉണ്ടാക്കും, പിന്നെ പയ്യെ പയ്യെ അതിനെ വീര്യം ഒക്കെ പോകും.... ഛെഈ .....സാധാരണക്കാരായ ജനങള്‍ക്ക് ഇവിടെ വല്ല വിലയും ഉണ്ടോ? നികുതി അടക്കാന്‍ മാത്രം ആയി കൊറേ പൊട്ടന്മാര്‍.. അത് തിന്നാനായി നമ്മളൊക്കെ വോട്ടും കൊടുത്തു ജയിപ്പിച്ചു വിടുന്ന മരമാണ്ടാന്മാര്‍.... ദൈവമേ..... ഈ ലോകത്തിന്റെ പോക്ക് എവിടെക്കാണവോ?
Subscribe to:
Comments (Atom)